Monday, May 13, 2024
EntertainmentkeralaNews

നടിയെ ആക്രമിപ്പെട്ട കേസില്‍ മഞ്ജു വാരിയരെ വീണ്ടും വിസ്തരിക്കും

കൊച്ചി: മഞ്ജു വാരിയരെ ഈ മാസം 16-ന് വീണ്ടും വിസ്തരിക്കും.നടിയെ ആക്രമിപ്പെട്ട കേസില്‍ 34-ാം സാക്ഷിയായ മഞ്ജു വാരിയരെ നേരത്തേ വിസ്തരിച്ചിരുന്നു.സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ചൊവ്വാഴ്ച നടക്കാനിരുന്ന സാക്ഷിവിസ്താരം മാറ്റി. ഹൈക്കോടതിയില്‍നിന്ന് അന്തിമ അനുമതിയാകാത്തതിനാലാണ് തിരുവനന്തപുരത്ത് നടത്താനിരുന്ന വിസ്താരം മാറ്റിയത്.ബാലചന്ദ്രകുമാര്‍ ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്ന് സാക്ഷിവിസ്താരം ഏഴുമുതല്‍ പത്തുവരെ തിരുവനന്തപുരത്ത് നടത്തുന്നത് വിചാരണക്കോടതി അംഗീകരിച്ചിരുന്നു.