Monday, May 20, 2024
keralaNews

തൃശ്ശൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

തൃശൂര്‍: ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് വിഷം കഴിച്ചും കൈ ഞരമ്പ് മുറിച്ചും ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാറളം ചെമ്മണ്ടയിലാണ് സംഭവമുണ്ടായത്. ചെമ്മണ്ട സ്വദേശി സാബുവാണ് ഭാര്യ ദീപ്തിയെ ആക്രമിച്ചത്. ദീപ്തിക്ക് തലയ്ക്കും കൈക്കും പരിക്കേറ്റു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബവഴക്കാണ് കാരണമെന്ന് പൊലീസ് അറിയിച്ചു.