Monday, May 20, 2024
Uncategorized

കെഎസ്ആര്‍ടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചു നിരവധി പേര്‍ക്ക് പരിക്ക്

തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ബസും – ടോറസ് ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. തൃശൂര്‍ കുന്നംകുളം കുറുക്കന്‍ പാറയിലാണ് സംഭവം. അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്ക്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഗുരുവായൂരില്‍ നിന്ന് കൊട്ടാരക്കരയ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും മണ്ണ് കയറ്റിവന്ന ടോറസുമാണ് കൂട്ടിയിടിച്ചത്. ടോറസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. കെഎസ്ആര്‍ടിസി ബസിന്റെയും ടോറസിന്റെയും ഡ്രൈവര്‍മാര്‍ക്ക് സാരമായ പരിക്കുണ്ട്. ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.