Saturday, May 4, 2024
keralaNewspolitics

ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി സിബിഐ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു.സോളര്‍ തട്ടിപ്പ് കേസിലെ പ്രതിയെ പീഡിപ്പിച്ച കേസിലാണ്  സിബിഐ തിരുവനന്തപുരം യൂണിറ്റ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് സിജെഎം കോടതിയാണ് അംഗീകരിച്ചത്. കേസില്‍ പരാതിക്കാരിയുടെ വാദം കൂടി കേട്ടതിനു ശേഷമാണ് ഈ റിപ്പോര്‍ട്ട് അംഗീകരിച്ചത്. ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരായ ആരോപണങ്ങള്‍ക്കു തെളിവില്ല എന്ന് സിബിഐ നേരത്തേ കണ്ടെത്തിയിരുന്നു.

ഇതേ കേസില്‍ എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനെ കുറ്റവിമുക്തനാക്കിയ നടപടി കോടതി നേരത്തെ അംഗീകരിച്ചിരുന്നു. വേണുഗോപാലിനെതിരെ തെളിവില്ലെന്ന സിബിഐയുടെ റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുകയായിരുന്നു. സിബിഐയുടെ കണ്ടെത്തലിനെതിരെ പരാതിക്കാരി നല്‍കിയ ഹര്‍ജി തള്ളുകയും ചെയ്തിരുന്നു. ഇതേ ആരോപണത്തില്‍ അടൂര്‍ പ്രകാശിനെ കോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു.