Saturday, April 20, 2024
keralaNewspoliticsUncategorized

കെ റെയില്‍; പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത സിപിഐ നേതാവിനെതിരെ നടപടി

കൊച്ചി: കെ റെിയിലിനെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത സിപിഐ നേതാവിനെതിരെ നടപടി.

പിറവം ലോക്കല്‍ കമ്മറ്റി സെക്രട്ടറി കെ.സി. തങ്കച്ചന് എതിരെയാണ് പാര്‍ട്ടി നടപടി. തങ്കച്ചനെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്നും മണ്ഡലം കമ്മിറ്റി അംഗത്വത്തില്‍ നിന്നും പുറത്താക്കി.

കെ റെയില്‍ വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്തിന് തങ്കച്ചനോട് പാര്‍ട്ടി വിശദീകരണം തേടിയിരുന്നു. തുടര്‍ന്ന് തങ്കച്ചന്‍ വിശദീകരണം നല്‍കുകയും ചെയ്തു. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട സമരരംഗത്ത് താന്‍ എത്തിയത് തെറ്റായിരുന്നെന്ന് തങ്കച്ചന്‍ പാര്‍ട്ടിയില്‍ സമ്മതിച്ചിരുന്നു.

 

എന്നാല്‍ ഈ വിശദീകരണം തൃപ്തികരമല്ലാതെ വന്നതോടെയാണ് നേതാവിനെതിരെ നടപടി സ്വീകരിച്ചത്. ശനിയാഴ്ച ചേര്‍ന്ന മണ്ഡലം കമ്മിറ്റിയുടേതാണ് നടപടി.തങ്കച്ചന് പകരം മറ്റൊരാളെ ആ സ്ഥാനത്തേക്ക് നിയോഗിച്ചു. പിറവത്തെ മുതിര്‍ന്ന നേതാവാണ് തങ്കച്ചന്‍. അതിനാലാണ് പുറത്താക്കല്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ഉണ്ടാകാതിരുന്നത്.