Monday, May 13, 2024
keralaNews

ധീരജ് വധക്കേസ് :നിഖില്‍ പൈലിക്ക് അറസ്റ്റ് വാറണ്ട്

എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥി ധീരജിന്റെ കൊലപാതകത്തില്‍ ഒന്നാം പ്രതി നിഖില്‍ പൈലിക്ക് അറസ്റ്റ് വാറണ്ട്. തൊടുപുഴ കോടതിയാണ് നിഖില്‍ പൈലിക്കായുള്ള അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുന്ന ദിവസം കോടതിയില്‍ ഹാജരാകാത്തതിനാലാണ് നടപടി. നിഖില്‍ പൈലിയെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിടാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാനായി കേസ് അടുത്ത മാസം നാലിലേക്ക് മാറ്റി.