Wednesday, May 8, 2024
AgricultureindiaNews

സവാള വില വീണ്ടും കുതിച്ചുയരുന്നു.

പത്തു മാസത്തെ ഇടവേളയ്ക്ക് ശേഷം സവാള വില വീണ്ടും കുതിച്ചുയരുന്നു.ദിനംപ്രതി അഞ്ചു രൂപ വീതമാണ് വര്‍ധിക്കുന്നത്.സവാള കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയാണ് കൃഷി നശിക്കാനും വില കൂടാനും കാരണമായത്. ഈ മാസാദ്യം കിലോയ്ക്ക് 35 രൂപയ്ക്ക് വാങ്ങിയിരുന്ന സവാളയാണ് ഇന്ന് ഇരട്ടി വിലയ്ക്ക് വാങ്ങുന്നത്. ഇനിയും വില വര്‍ധിക്കുമെന്ന് മൊത്തക്കച്ചവടക്കാര്‍ പറയുന്നു.

മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നാണ് പ്രധാനമായും സവാളയെത്തുന്നത്. അവിടെ പെയ്ത കനത്ത മഴയില്‍ കൃഷി നശിച്ചു. പുതിയ കൃഷിയിറക്കിയാലും വിളവെടുത്ത് ഇവിടെയെത്താന്‍ അടുത്ത മാര്‍ച്ച് മാസമെങ്കിലും ആകും. നിലവില്‍ ലഭിക്കുന്ന സവാളയ്ക്ക് ഗുണനിലവാരവും കുറവാണ്. കഴിഞ്ഞവര്‍ഷ അവസാനം സവാള വില ഇരുന്നൂറിനോട് അടുത്തിരുന്നു.