Thursday, May 16, 2024
EntertainmentkeralaNews

നടന്‍ പൃഥിരാജിന് കോവിഡ് സ്ഥിരീകരിച്ചു.

നടന്‍ പൃഥിരാജിന് കോവിഡ് സ്ഥിരീകരിച്ചു. ഡിജോ ആന്റണിയുടെ ജനഗണമന എന്ന സിനിമയുടെ ചിത്രീകരണത്തിലായിരുന്നു.പൃഥിരാജ്.ഒക്ടോബര്‍ ഏഴിന് ചീത്രീകരണം ആരംഭിച്ചത്. പൃഥിരാജിനൊപ്പം സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനിയിക്കുന്നുണ്ടായിരുന്നു.ചിത്രീകരണം തുടങ്ങുന്നതിന് മുമ്പായി ചിത്രീകരണ സംഘത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കും കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പു വരുത്തിയിരുന്നു. ചിത്രീകരണം തീര്‍ന്ന ശേഷം വീണ്ടും കോവിഡ് പരിശോധന നടത്തിയപ്പോഴാണ് പൃഥിരാജിന് രോഗം സ്ഥിരീകരിച്ചതെന്നാണ് വിവരം കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് പൃഥിരാജ് ചികില്‍സയില്‍ പ്രവേശിച്ചു.താനുമായി സമ്പര്‍ക്കത്തില്‍ വന്ന മുഴുവന്‍ പേരും നീരീക്ഷണത്തില്‍ പോകണമെന്നും പരിശോധന നടത്തണമെന്നും പൃഥിരാജ് ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.