Sunday, May 19, 2024
keralaNews

ക്രിസ്ത്യന്‍ നാടാര്‍ സംവരണത്തിനുള്ള സ്റ്റേ തുടരും.

ക്രിസ്ത്യന്‍ നാടാര്‍ സംവരണത്തിനുള്ള സ്റ്റേ തുടരും. ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയത് സ്റ്റേ ചെയ്ത സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരായ സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. സിംഗിള്‍ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് അംഗീകരിച്ചില്ല. സര്‍ക്കാരിന്റെ അപ്പീലില്‍ ഈ മാസം 25ന് വിശദമായി വാദം കേള്‍ക്കും. ഒബിസി സംവരണവുമായി ബന്ധപ്പെട്ട നിയമഭേദഗതി പാര്‍ലമെന്റ് പരിഗണിക്കുന്ന സാഹചര്യത്തിലാണ് കേസ് 25ലേക്ക് മാറ്റിയത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള സമാനകേസുകള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നതും ഹൈക്കോടതി കണക്കിലെടുത്തു. മറാത്ത സംവരണവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവിന് മുമ്പ് ക്രിസ്ത്യന്‍ നാടാര്‍ സംവരണം നടപ്പാക്കിയെന്നാണ് സര്‍ക്കാര്‍ വാദം. സുപ്രീം കോടതി വിധിക്കു മുമ്പുള്ള സംവരണ ഉത്തരവ് നിലനില്‍ക്കുമെന്നും സര്‍ക്കാര്‍ നിലപാടെടുത്തു.