Monday, April 29, 2024
keralaNewsObituary

പുഴയില്‍ വീണ് നാലാം ക്ലാസ്സുകാരി മരിച്ചു; രണ്ട് കുട്ടികളെ കാണാതായി

എറണാകുളം: നോര്‍ത്ത് പറവൂരില്‍ തട്ടുകടവ് പാലത്തിന് സമീപം പുഴയില്‍ വീണ് നാലാംക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. രണ്ട് കുട്ടികളെ കാണാതായി. പറവൂരിലെ പല്ലന്‍ തുരുത്ത് കടവിലാണ് അപകടം. ചെറിയ പല്ലംതുരുത്ത് സ്വദേശിനി ശ്രീവേദ (10)യാണ് മരിച്ചത്. രണ്ട് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പല്ലന്‍തുരുത്തില്‍ മുസ്രിസ് പൈതൃക ബോട്ട് ജെട്ടിക്ക് സമീപത്താണ് കുട്ടികളെ കാണാതായത്. നാലും അഞ്ചും ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണിവര്‍. ബന്ധുവീട്ടില്‍ താമസിക്കാനായെത്തിയ കുട്ടികള്‍ ഉച്ചയോടെ പുഴയ്ക്കരികിലേക്ക് പോകുകയായിരുന്നു. കുട്ടികള്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് പുഴക്കരയില്‍ കുട്ടികളുടെ സൈക്കിളും വസ്ത്രങ്ങളും നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലായിരുന്നു നാലാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഫയര്‍ഫോഴ്സിന്റെ മുങ്ങല്‍ വിദഗ്ധരടക്കം തിരച്ചിലിന് നേതൃത്വം നടക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.