Saturday, May 11, 2024
NewsUncategorizedworld

ഈസ്റ്റര്‍ യുക്രൈന്‍ ജനതയ്ക്ക് ഒപ്പമെന്ന് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ യുക്രെയ്ന്‍ യുദ്ധത്തിന്റെ ക്രൂരതയെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. യുദ്ധത്തിന്റെ കൂരിരുട്ടില്‍ കഴിയുന്ന യുക്രൈന്‍ ജനതയാക്കായി ഈ രാത്രി പ്രാര്‍ത്ഥിക്കുന്നുവെന്ന് മാര്‍പാപ്പ പറഞ്ഞു.

ഉയിത്തെഴുന്നേല്‍പ്പിന്റെ പ്രത്യാശയേകുന്ന തിരുനാളില്‍, സമാധാനത്തിന്റെയും സഹനത്തിന്റെയും മാഹാത്മ്യത്തിലൂന്നിയായിരുന്നു ഫ്രാന്‍സീസ് പാപ്പയുടെ സന്ദേശം.

യുക്രെയിന്‍ ജനതയുടെ ധീരതയെ വാഴ്ത്തിയ പാപ്പ, ദൈന്യതയുടെ നാളുകളില്‍ യുക്രൈന്‍ ജനതയ്ക്ക് ഒപ്പമുണ്ടെന്ന് അറിയിച്ചു.

കഴിഞ്ഞ മാസം റഷ്യന്‍ സൈന്യം തടവിലാക്കപ്പെടുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്ത മെലിറ്റോപോളിലെ മേയര്‍ ഇവാന്‍ ഫെഡോറോവും കുടുംബവും കുര്‍ബാനയില്‍ പങ്കെടുത്തു.

മൂന്ന് യുക്രേനിയന്‍ പാര്‍ലമെന്റ് അംഗങ്ങളുടെയും പളളിയില്‍ എത്തിയിരുന്നു.യുക്രേനിയന്‍ ഭാഷയില്‍ ‘ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു’ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വാക്കുകള്‍ അവസാനിപ്പിച്ചത്.

ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ കുര്‍ബാനനയക്ക് ഫ്രാന്‍സീസ് പാപ്പ നേതൃത്വം നല്‍കിയില്ല. സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മുന്‍വശത്ത് ഒരു വലിയ വെള്ളക്കസേരയില്‍ ഇരുന്നാണ് തന്റെ പ്രസംഗം വായിച്ചത്. ഇറ്റാലിയന്‍ കര്‍ദ്ദിനാള്‍ ജിയോവാനി ബാറ്റിസ്റ്റയുടെ അധ്യക്ഷതയിലാണ് ചടങ്ങുകള്‍ നടന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ 5500 വിശ്വാസികള്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ ബസലിക്കയില്‍ എത്തിയിരുന്നു. നിങ്ങള്‍ ജീവിക്കുന്ന ഈ ഇരുട്ടില്‍, മിസ്റ്റര്‍ മേയറെ, പാര്‍ലമെന്റംഗങ്ങളെ, യുദ്ധത്തിന്റെ, ക്രൂരതയുടെ കനത്ത ഇരുട്ടില്‍, ഞങ്ങള്‍ എല്ലാവരും ഈ രാത്രിയില്‍ നിങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു. എല്ലാ ദുരിതങ്ങള്‍ക്കും വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ഞങ്ങള്‍ക്ക് ഞങ്ങളുടെ കമ്പനിയും പ്രാര്‍ത്ഥനയും നിങ്ങള്‍ക്ക് നല്‍കാനും നിങ്ങളോട് പറയാനും മാത്രമേ കഴിയൂ:

‘ധൈര്യം! ഞങ്ങള്‍ നിങ്ങളെ അനുഗമിക്കുന്നു!’ ഞങ്ങള്‍ ഇന്ന് ആഘോഷിക്കുന്ന ഏറ്റവും വലിയ കാര്യം നിങ്ങളോട് പറയുക.