Friday, May 3, 2024
keralaLocal NewsNewspolitics

എരുമേലി ഗ്രാമപഞ്ചായത്തിന്റെ ഭരണം പിടിക്കാന്‍ എന്‍ഡിഎയുടെ ഒന്നാം ഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

മലയോര കാർഷികമേഖലയുടെ പ്രവേശന കവാടമായ എരുമേലി ഗ്രാമപഞ്ചായത്തിന്റെ ഭരണം പിടിക്കാൻ ദേശീയ ജനാധിപത്യ സഖ്യം (എൻ ഡി എ ) യുടെ ഒന്നാം ഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു .എരുമേലി എസ്എൻഡിപി ഹാളിൽ ഇന്ന് നടന്ന  സ്ഥാനാർത്ഥി  സംഗമം  ബിജെപി സംസ്ഥാന ഉപാധ്യക്ഷ  ജെ. പ്രമീളാദേവി  ഉദ്ഘാടനം ചെയ്തു.ബിജെപി വെസ്റ്റ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ്  സന്തോഷ് പാലമൂട്ടിൽ  അധ്യക്ഷനായി . ബിജെപി പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ്  കെ .ബി മധു സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.ബിജെപി ജില്ലാ സെക്രട്ടറി വി .സി അജികുമാർ മുഖ്യപ്രഭാഷണം നടത്തി .ബിഡിജെഎസ് ജില്ലാസെക്രട്ടറി പി എൻ രവി,മുണ്ടക്കയം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ്  വി.വി വാസവൻ, തിരഞ്ഞെടുപ്പ്  പൂഞ്ഞാർ നിയോജക  മണ്ഡലം കമ്മറ്റി സംയോജകൻ വി ആർ രതീഷ്, ജില്ലാ കമ്മറ്റി അംഗം ലൂയിസ് ഡേവിഡ്,എരുമേലി  ഈസ്റ്റ് കമ്മറ്റി ജനറൽ സെക്രട്ടറി മനോജ് ചെറുവള്ളി,സെക്രട്ടറിമാരായ എസ്.രാജൻ,അമൽ അടുപ്പിൽ , ബിജെപിയിൽ പുതുതായി അംഗമായ  സിബിച്ചൻ തോമസ് കല്ലംമാക്കൽ എന്നിവർ സംസാരിച്ചു. 

വിവിധ വാർഡുകളിലെ സ്ഥാനാർത്ഥികൾ
ജില്ല പഞ്ചായത്ത് എരുമേലി ഡിവിഷൻ –  രത്നകുമാർ കോരുത്തോട് .
വാർഡ് 1 പഴയിടം – സന്ധ്യാ മനോജ് ,
വാർഡ് 3 കിഴക്കേക്കര – ഉഷാകുമാരി എംഎസ് ,
വാർഡ് 4 ചെറുവള്ളി – സുനിത രാജൻ,
വാർഡ് 5 വടക്കനാട് – സുമ രാജേഷ് ,
വാർഡ് 6 വാഴക്കാല – മഞ്ജു ദിലീപ് ,
വാർഡ് 7  നേർച്ചപ്പാറ – മനോജ് തോമസ് കല്ലുകുളങ്ങര ,
വാർഡ് 8 കാരിശ്ശേരി – ഡോണ മോഹനൻ ,
വാർഡ് 9 ഇരുമ്പൂന്നിക്കര – സി കെ സോമൻ ,
വാർഡ് 10 തുമരംപാറ – മോഹനൻ വയലിൽ ,
വാർഡ് 12 എയ്ഞ്ചൽവാലി –  തോമസ് കുന്നത്ത് ,
വാർഡ് 13 മൂക്കൻപെട്ടി – അനുമോൾ ഒ.എസ് , 
വാർഡ് 15 ഉമ്മിക്കുപ്പ – ബിന്ദു സജി , 
വാർഡ് 17 മുട്ടപ്പള്ളി – രജനി ചന്ദ്രശേഖരൻ, 
വാർഡ് 18 എലിവാലിക്കര – സുജിത  എസ് പണിക്കർ , 
വാർഡ് 22 കനകപ്പലം – കെ ആർ സോജി , 
വാട് 23 ശ്രീനിപുരം – ഹരികൃഷ്ണൻ
എന്നിവരെയാണ്  സ്ഥാനാർഥികളായി  ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത് .