Friday, May 17, 2024
Local NewsNews

എരുമേലിയില്‍ മുത്തശ്ശി ചെമ്പകത്തെ ആദരിച്ചു

എരുമേലി: കനകപ്പലം എന്‍.എം.എല്‍.പി.സ്‌കൂളില്‍ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി നൂറ്റിയേഴാം വയസ്സിലേക്കു പ്രവേശിച്ച മുത്തശ്ശി ചെമ്പകത്തെ ആദരിച്ചു.

ബലൂണുകള്‍ കൊണ്ടും റിബണുകള്‍ കൊണ്ടും മനോഹരമായി ചെമ്പകത്തെ അണിയിച്ചൊരുക്കി. എരുമേലി ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.എ.സുനിമോള്‍ പൂമാല അണിയിച്ച് ചെമ്പകത്തെ ആദരിച്ചു.

വിദ്യാലയത്തിന്റെ സ്ഥാപകനായ നോയല്‍ സായിപ്പ് 1916 ല്‍ സ്‌കൂള്‍ സ്ഥാപിച്ചപ്പോള്‍ നട്ടതാണ് ഈ ചെമ്പകമരം.

സ്‌കൂള്‍ വളപ്പില്‍ വൃക്ഷത്തൈ നടുകയും പരിസ്ഥിതി ദിന സന്ദേശം നല്‍കുകയും ചെയ്തു.

ഹെഡ് മാസ്റ്റര്‍ സുനില്‍ ജോര്‍ജ്, സി.എസ്. മാത്യു, സൂസന്‍ കെ.ജോസഫ്, സിന്ധു എം, ജിജി കെ.ജോണ്‍, മിന്‍സി ബൈജു എന്നിവര്‍ പ്രസംഗിച്ചു