Friday, April 19, 2024
kerala

ക്ഷേത്രങ്ങളില്‍ പോകാന്‍ സാധിക്കാത്തവര്‍ക്ക് ഇനി ഓണ്‍ലൈന്‍ വഴിപാട് നടത്താം.

ക്ഷേത്രങ്ങളില്‍ പോകാന്‍ സാധിക്കാത്തവര്‍ക്ക് ഇനി ഓണ്‍ലൈന്‍ വഴി വഴിപാട് നടത്താം.ക്ഷേത്ര വിശ്വാസികള്‍ക്ക് സാങ്കേതിക സഹായത്തോടെ വഴിപാടുകള്‍ നടത്താനുള്ള സൗകര്യമാണ് ബുക്ക് സേവ എന്ന ആപ്പിലുള്ളത്.ഓണ്‍ലൈനായി വഴിപാടുകള്‍ നടത്താനും കാണിക്കയും ദക്ഷിണയും നല്കാനും ആവശ്യമായ തുക നെറ്റ് ബാങ്കിംഗ്, ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളിലൂടേയും ജി പേ, പേയ് ടി എം, ഫോണ്‍ പേ, ബി എച്ച് ഐ എം യു പി ഐ വഴി ക്ഷേത്രത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറാനും സഹായിക്കുന്ന തരത്തിലാണ് ആപ്പ് .ക്ഷേത്രത്തിന്റെ ഐതിഹ്യം, വിര്‍ച്വല്‍ ക്യു, പലവിധ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് ലൈവ് ദര്‍ശന്‍ തുടങ്ങിയവയും ആപ്പിലൂടെ ലഭ്യമാകും.
ഇംഗ്ലീഷ്- മലയാളം- സംസ്‌കൃതം സംയോജിത കലണ്ടര്‍ അടിസ്ഥാനമാക്കിയുള്ള വഴിപാട് ബുക്കിംഗ്, ബില്ലിംഗ്, അക്കൗണ്ട്‌സ്, അസെറ്റ്‌സ്, കലവറ, കല്ല്യാണമണ്ഡപം ബുക്കിംഗ്, സ്റ്റാഫ്‌സ് അറ്റെന്‍ഡെന്‍സ്, മൊബൈല്‍ ബില്ലിംഗ്, മെമ്‌ബേഴ്‌സ് ഡാറ്റാ ബാങ്ക് മുതലായ ഒന്‍പത് മൊഡ്യൂളുകളും എസ് എം എസ് നോട്ടിഫിക്കേഷനും മലയാളം/ ഇംഗ്ലീഷ് പ്രിന്റിംഗും ഉള്‍പ്പെടുന്ന സമ്ബൂര്‍ണ ക്ഷേത്ര ഭരണ നിര്‍വഹണ സോഫ്‌റ്റ്വെയറാണ് സോപാനം.