Sunday, May 5, 2024
keralaNewspolitics

ഡല്‍ഹിയില്‍ നാളെ നടക്കുന്ന ഈസ്റ്റര്‍ ആഘോഷത്തിലാണ് പങ്കെടുക്കുന്നത്

ഡല്‍ഹി: ഈസ്റ്റര്‍ ദിനമായ നാളെ പ്രധാനമന്ത്രി ആഘോഷത്തില്‍ പങ്കെടുക്കും. ഡല്‍ഹി സേക്രട്ട് ഹാഷ്ട് കത്തീഡ്രലില്‍ നടക്കുന്ന ഈസ്റ്റര്‍ ആഘോഷത്തിലാണ് ആദ്ദേഹം പങ്കെടുക്കുന്നത്. അന്നേ ദിവസം പ്രധാനമന്ത്രി വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കും.  യേശുദേവന്‍ കുരിശിലേറിയ ശേഷം മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മപുതുക്കലാണ് ഈസ്റ്റര്‍. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നാളെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ നടക്കും. ദേവാലയങ്ങളില്‍ നാളെ രാവിലെ തന്നെ പ്രാര്‍ഥനകളും പ്രത്യേക ശുശ്രൂഷകളും നടക്കും. ഇന്ന് രാത്രി പെസഹ ജാഗരണവും ഉയിര്‍പ്പ് തിരുനാള്‍ ശുശ്രൂഷകളും നടക്കും. ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്നലെ ദുഖ:വെള്ളി ആചരിച്ചു. വിവിധ ഇടങ്ങളില്‍ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ കുരിശിന്റെ വഴി പ്രദക്ഷിണം നടന്നു. യേശു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്റെ ഭവനത്തില്‍ നിന്ന് ഗാഗുല്‍ത്താമലയുടെ മുകളിലേക്ക് കുരിശ് വഹിച്ച് നടത്തിയ യാത്രയാണ് വിശ്വാസികള്‍ അനുസ്മരിക്കുന്നത്.