Wednesday, May 15, 2024
indiaNewspolitics

സി. രാജഗോപാലാചാരിയുടെ ചെറുമകനാണ് സിആര്‍ കേശവന്‍

ചെന്നൈ : സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവര്‍ണര്‍ ജനറലായിരുന്ന സി. രാജഗോപാലാചാരിയുടെ ചെറുമകനും കോണ്‍ഗ്രസ് മീഡിയ പാനലിസ്റ്റുമായിരുന്ന സി.ആര്‍ കേശവന്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി വികെ സിംഗില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചു. കൊറോണ കാലത്ത് ലോകത്തിന് ആത്മവിശ്വാസം നല്‍കിയ നേതാവാണ് നരേന്ദ്രമോദിയെന്ന് സി ആര്‍ കേശവന്‍പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിലണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. ദേശീയതയെ ചോദ്യം ചെയ്യുന്ന കോണ്‍ഗ്രസിന്റെ നയങ്ങളോടുള്ള വിയോജിപ്പാണ് രാജിയ്ക്ക് പിന്നിലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ദ്രൗപദി മുര്‍മുവിന്റെ നാമനിര്‍ദ്ദേശത്തെ എതിര്‍ക്കുകയും സര്‍ജിക്കല്‍ സ്ട്രൈക്കിന് തെളിവ് ചോദിക്കുകയും ചെയ്ത രണ്ട് വിഷയങ്ങളും രാജ്യതാത്പര്യങ്ങള്‍ക്ക് വിരുദ്ധമായുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ട്രസ്റ്റി സ്ഥാനവും അദ്ദേഹം രാജിവെച്ചു. ശ്രീപെരുമ്പത്തൂരിലെ രാജീവ്ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്മെന്റ് വൈസ് പ്രസിഡന്റ്, പ്രസാര്‍ ഭാരതി ബോര്‍ഡ് അംഗം, ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ കൗണ്‍സില്‍ അംഗം തുടങ്ങിയ വിവിധ റോളുകളില്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും വര്‍ഷങ്ങളായി തന്നില്‍ ഏല്‍പ്പിച്ച എല്ലാ ഉത്തരവാദിത്വങ്ങള്‍ക്കും കേശവന്‍ ഏറ്റെടുത്തിട്ടുണ്ട്.