Friday, May 3, 2024
keralaNewspolitics

എഐ ക്യാമറ പദ്ധതിയുമായി ഊരാളുങ്കലിന് ഒരു ബന്ധവുമില്ല. ചെയര്‍മാന്‍ രമേശന്‍ പാലേരി

കോഴിക്കോട്: സംസ്ഥാനത്തെ എഐ ക്യാമറ വിവാദത്തില്‍ പെട്ട എസ്ആര്‍ഐടി കമ്പനിയുമായി നിലവില്‍ തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ഊരാളഉങ്കല്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി പറഞ്ഞു. മുന്‍പ് രൂപീകരിച്ച യുഎല്‍സിഎസ് എസ്ആര്‍ഐടി സംരംഭം 2018 ല്‍ പിരിച്ചുവിട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിവികസന സോഫ്റ്റ്വെയര്‍ പദ്ധതിക്കായി മുമ്പ് എസ്ആര്‍ഐടി ഊരാളുങ്കലുമായി സഹകരിച്ചിട്ടുണ്ടെന്ന് രമേശന്‍ പാലേരി പറഞ്ഞു. ഈ സംയുക്ത സംരംഭമാണ് യുഎല്‍സിസിഎസ് എസ്ആര്‍ഐടി. ദൗത്യം അവസാനിച്ചതോടെ 2018ല്‍ ഈ സംരഭം പിരിച്ചു വിട്ടു. വെബ്‌സൈറ്റുകള്‍ അപ്‌ഡേറ്റാകാത്തത് കൊണ്ടാണ് പഴയ വിവരങ്ങള്‍ ഇപ്പോഴും കിടക്കുന്നത്. എഐ ക്യാമറ പദ്ധതിയുമായി ഊരാളുങ്കലിന് ഒരു ബന്ധവുമില്ല. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് പല താത്പര്യങ്ങളും കാണും. പ്രസാദിയോ കമ്പനിയെ കുറിച്ച് കേട്ടിട്ട് പോലുമില്ല. ഒരു അന്വേഷണം നടത്തിയാല്‍ ഈ കാര്യങ്ങള്‍ എല്ലാവര്‍ക്കും ബോധ്യപ്പെടും.