Saturday, May 4, 2024
Local NewsNewspolitics

സ്റ്റേ : കാഞ്ഞിരപ്പള്ളിയില്‍ രാജേഷിന് പഞ്ചായത്തംഗമായി തുടരാം

കാഞ്ഞിരപ്പള്ളി: ഗ്രാമ പഞ്ചായത്ത് 4ാം വാര്‍ഡ് (മഞ്ഞപ്പള്ളി)സി.പി.ഐ.(എം) അംഗവുമായ വി എന്‍. രാജേഷിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതിയുടെ ഉത്തരവ് കോട്ടയം ജില്ലാ അഡീഷണല്‍ കോടതി 5 സ്റ്റേ ചെയ്ത് കൊണ്ട് ഉത്തരവായി മുന്‍സിഫ് കോടതി വിധിക്കെതിരെ സി.പി. ഐ(എം) ഏരിയാ കമ്മറ്റി അംഗം വി.എന്‍ രാജേഷ് കോട്ടയം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ ആണ് സ്റ്റേ അനുവദിച്ചത് പഞ്ചായത്തംഗമായും, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനായും പഞ്ചായത്ത് രാജ് ആക്ട് അനുസരിച്ച് തുടരുന്നതിനും കോടതി അനുമതി നല്‍കി.                                                                UDF  സ്ഥാനാര്‍ത്ഥി ഇരട്ട വോട്ടുകള്‍ ചൂണ്ടികാട്ടി നല്‍കിയ ഹര്‍ജിയിലെ മുന്‍സിഫ് കോടതി വിധിയിലൂടെ റദ്ദ് ചെയ്ത 5 വോട്ടുകള്‍ ,റദ്ദ് ചെയ്ത നടപടികള്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് വി.എന്‍ . രാജേഷ് അപ്പില്‍ നല്‍കിയത്.കൂടാതെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ 4 തവണ പരിശോധിച്ചപ്പോഴും വ്യത്യസ്തമായ തെരഞ്ഞെടുപ്പ് ഫലം അടങ്ങിയ പ്രിന്റാണ് ലഭിച്ചിട്ടുള്ളത് 2020 ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷവും 2023 ലെ തെരഞ്ഞെടുപ്പിന്റെ ഫലവും ഇതേ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷിനിലെ മെമ്മറി ചിപ്പില്‍ നിന്നും ലഭിച്ചതും , മെഷീനില്‍ വ്യത്യസ്ത ഫലങ്ങള്‍ പുറത്ത് വന്നതും തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്കും, നിയമങ്ങള്‍ക്കും വിരുദ്ധമായ കാര്യമാണെന്നും ഇത് പരിശോധിക്കേണ്ടതാണെന്നും ചൂണ്ടിക്കാട്ടി നല്‍കിയ അപ്പീലില്‍ ആണ് കോട്ടയം അഡീഷണല്‍ ജില്ലാ കോടതി 5,ജഡ്ജ് കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതി കാഞ്ഞിരപ്പളളി പഞ്ചായത്തിലെ 4ാം വാര്‍ഡ് മഞ്ഞപ്പളളിയിലെ വിജയം റദ്ദ് ചെയ്ത നടപടിയാണ്. കോട്ടയം അഡിഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോടതി-5 സ്റ്റേ ചെയ്ത് ഉത്തരവായത്