Monday, May 6, 2024
keralaNewspoliticsworld

40 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം

ഏഥെന്‍സ് : ബ്രിക്സ് സമ്മേളനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഗ്രീസില്‍. 40 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഗ്രീസ് സന്ദര്‍ശിക്കുന്നത്. ഗ്രീസ് പ്രധാനമന്ത്രി കുര്യാകോസ് മിത്സോടാക്കിസിന്റെ പ്രത്യേക ക്ഷണത്തെ തുടര്‍ന്നാണ് സന്ദര്‍ശനം. ഇന്ദിര ഗാന്ധിക്ക് ശേഷം പിന്നീട് ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ ഗ്രീസ് സന്ദര്‍ശിച്ചിട്ടില്ല. 1983 ലായിരുന്നു ഇത്. ഗ്രീസ് പ്രധാനമന്ത്രി കുര്യാകോസ് മിത്സോടാക്കിസ് മുന്‍പ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.                                                                                   ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗ്രീസ് സന്ദര്‍ശനത്തെ വലിയ ആവേശത്തോടെയാണ് ഗ്രീസ് കാണുന്നത്. ഈ സന്ദര്‍ശനം അതിനിര്‍ണായകമായാണ് ലോകരാജ്യങ്ങള്‍ കാണുന്നത്. ലോകശക്തിയായി മാറുന്ന ഇന്ത്യയുടെ സൗഹൃദ വലയത്തിന്റെ ഈട് വര്‍ദ്ധിക്കുന്നതാണ് കൂടികാഴ്ചയുടെ പ്രധാന ശ്രദ്ധാകേന്ദ്രമായി ലോകരാജ്യങ്ങള്‍ കാണുന്നത്. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിന് നരേന്ദ്രമോദിയുടെ സന്ദര്‍ശനം സഹായിക്കുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.                                                                          നിക്ഷേപം, പ്രതിരോധം,വ്യാപാരം,സാംസ്‌കാരികത തുടങ്ങി നിരവധി മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ച് ഇരും രാജ്യങ്ങളും ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിസി 300 മുതലുള്ള മഹത്തായ ചരിത്രമാണ് ഇരു രാജ്യങ്ങളും തമ്മില്‍ പങ്കിടുന്നത്. ഈ സംസ്‌കാരിക ബന്ധത്തിനും ശക്തി വര്‍ദ്ധിക്കുമെന്നും പ്രതീക്ഷിക്കുന്നത്. രണ്ട് നാഗരികതകള്‍ തമ്മിലുള്ള ബന്ധം രണ്ട് സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്നതാണെന്നും ജനാധിപത്യം, നിയമവാഴ്ച, ബഹുസ്വരത എന്നീ മൂല്യങ്ങളാല്‍ ആധുനിക കാലത്ത് ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.