Friday, April 19, 2024
keralaNews

മല്‍സ്യ ബന്ധനത്തിന് പോയ മൂന്ന് ബോട്ടുകള്‍ അപകടത്തില്‍പ്പെട്ടു….

മല്‍സ്യ ബന്ധനത്തിന് പോയ മൂന്ന് ബോട്ടുകള്‍ അപകടത്തില്‍പ്പെട്ട് ഒന്‍പതുപേരെ കാണാതായി. പൊന്നാനി, താനൂരില്‍ നിന്നുമായി പോയ മൂന്ന് ബോട്ടുകളാണ് അപകടത്തില്‍ പെട്ടത്.താനൂരില്‍ നിന്ന് നാലുപേരുമായി പോയ നൂറുല്‍ ഹുദ പൊന്നാനി നായര്‍തോട് ഭാഗത്തുവച്ചാണ് മറിഞ്ഞത്. മൂന്നുപേര്‍ നീന്തിക്കയറി. കാണാതായ പൊന്നാനി സ്വദേശി കബീറിനായി തിരച്ചില്‍ തുടരുകയാണ്.

താനൂരില്‍ നിന്ന് പോയ ബോട്ടിലെ രണ്ടുപേരെയാണ് കാണാതായത്. മൂന്നുപേര്‍ നീന്തിക്കയറി.

പൊന്നാനിയില്‍ നിന്ന് ആറു പേരുമായി പോയ ബോട്ട് നടുക്കടലില്‍ കുടുങ്ങിക്കിടക്കുകയാണ്.കരക്കെത്തിയ മല്‍സ്യത്തൊഴിലാളിയായ നാസര്‍ ബോട്ടിന് വിള്ളലുണ്ടെന്നും കടല്‍ പ്രക്ഷുബ്ധമാണെന്നും പറഞ്ഞു. തൃശൂര്‍ നാട്ടിക ഭാഗത്താണ് ബോട്ട് ഇപ്പോഴുള്ളത്. ഇന്നലെ രാവിലെയാണ് ബോട്ടുകള്‍ കടലില്‍ പോയത്.