Saturday, May 18, 2024
keralaNews

തേക്കിന്‍കാട് ജോസഫിന് മേരി ബനീഞ്ഞ സാഹിത്യ അവാര്‍ഡ്

പാലാ: പ്രശസ്ത എഴുത്തുകാരന്‍ തേക്കിന്‍കാട് ജോസഫിന് മേരി ബനീഞ്ഞ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ മേരി ബനീഞ്ഞ സാഹിത്യ അവാര്‍ഡ്. വാനമ്പാടി അവാര്‍ഡ് ഫാ. ജസ്റ്റിന്‍ ഒ.സി.ഡിക്കും നല്കും. ഡിസംബര്‍ രണ്ടിന് പാലാ സി.എം.സി. പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ ചേരുന്ന ബനീഞ്ഞ അനുസ്മരണ സമ്മേളനത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അവാര്‍ഡ് സമ്മാനിക്കും. 10001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ദീപിക പത്രാധിപസമിതി അംഗമായിരുന്ന തേക്കിന്‍കാട് ജോസഫ് ഇപ്പോള്‍ കോട്ടയം പ്രസ് ക്ലബ് ജേണലിസം സ്‌കൂള്‍ ഡയറക്ടറാണ്. 20 ലധികം കൃതികള്‍ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സൂപ്പര്‍ ബോയ് രാമു പരമ്പര സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്.