Wednesday, May 15, 2024
keralaNewsObituary

ജാക്കി തെന്നി; കാറിന്റെ അടിയില്‍പ്പെട്ട് വര്‍ക്ഷോപ് ഉടമയ്ക്ക് ദാരുണാന്ത്യം

തൊടുപുഴ: അടിമാലിയില്‍ വാഹനത്തിന്റെ തകരാര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി വര്‍ക്ഷോപ് ഉടമ മരിച്ചു. ഇരുട്ടുകാനം കമ്പിലൈന്‍ പേമരത്തില്‍ റോബിന്‍ സെബാസ്റ്റ്യന്‍ (31) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് അപകടം.                                           കാറിന്റെ കേടുപാടുകള്‍ പരിഹരിക്കുന്നതിനായി ജാക്കി ഉപയോഗിച്ച് വാഹനം ഉയര്‍ത്തി തകരാര്‍ പരിഹരിക്കുകയായിരുന്നു.അതിനിടെ ജാക്കി തെന്നി മാറി വാഹനം റോബിന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. ഉടന്‍ തന്നെ റോബിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.