Monday, May 6, 2024
indiaNews

ആശ്വാസ വാര്‍ത്തയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

ആശ്വാസ വാര്‍ത്തയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.പ്രതിദിന കൊറോണ രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ കാരണമായ മരണ നിരക്കിലും കുറവുണ്ടായി എന്ന് അദ്ദേഹം പറഞ്ഞു. കൊറോണ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കൊറോണ മരുന്ന് തയ്യാറായാല്‍ വിതരണം ചെയ്യേണ്ട കാര്യങ്ങള്‍ കൂടി ആസൂത്രണം ചെയ്യാനായിരുന്നു യോഗം.മരുന്ന് തയ്യാറായാല്‍ വേഗം ജനങ്ങള്‍ക്ക് ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മോദി പറഞ്ഞു.തിരഞ്ഞെടുപ്പ് പ്രക്രിയ പോലെ മരുന്ന് തയ്യാറായാല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഒരു സംവിധാനം ആവശ്യമാണ്.എല്ലാ സര്‍ക്കാര്‍, സര്‍ക്കാരിതര സംഘടനകളും ഇതിന്റെ ഭാഗമാകണമെന്നും പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞുവെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥര്‍, നീതി ആയോഗിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.കൊറോണക്കെതിരെ മൂന്ന് മരുന്നുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നുണ്ട്. രണ്ടു മരുന്നുകള്‍ രണ്ടാംഘട്ടവും ഒന്ന് മൂന്നാംഘട്ടത്തിലേക്കും കടന്നു.