Wednesday, May 15, 2024
keralaNews

ആലപ്പുഴയില്‍ ഭാര്യയുടെ കാമുകനെ എയര്‍ഗണ്‍ ഉപയോഗിച്ച് തുടയില്‍ വെടിവച്ച് ഭര്‍ത്താവ്.

ആലപ്പുഴയില്‍ ഭാര്യയ്‌ക്കൊപ്പം താമസിക്കുന്ന കാമുകനെ ഭര്‍ത്താവ് ചെങ്ങന്നൂരിലെ വീട്ടിലെത്തി, എയര്‍ഗണ്‍ ഉപയോഗിച്ചു വെടിവച്ചു. തുടയില്‍ വെടിയേറ്റ യുവാവ് നിസാര പരുക്കോടെ രക്ഷപ്പെട്ടു. യുവതിയും ഭര്‍ത്താവും തമ്മില്‍ വിവാഹമോചനത്തിനു കേസ് കൊടുത്തിട്ടുണ്ട്. നടപടി പൂര്‍ത്തിയായിട്ടില്ല. സംഭവത്തെപ്പറ്റി പരാതി കിട്ടിയിട്ടില്ലെന്നും കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.ഭര്‍ത്താവ് കോട്ടയം വടവാതൂര്‍ സ്വദേശിയാണ്. ഇയാള്‍ ഒളിവിലാണെന്നാണ് വിവരം. ചെങ്ങന്നൂരില്‍ ഉള്ള കാമുകനൊപ്പമായിരുന്നു കുറച്ചു ദിവസങ്ങളായി ഭാര്യ താമസിച്ചിരുന്നത്. ഇതറിഞ്ഞ് ഇവിടെയെത്തിയ ഭര്‍ത്താവും ഭാര്യാ കാമുകനുമായി വാക്കുതര്‍ക്കം ഉണ്ടായി. ഇതിനൊടുവിലാണ് എയര്‍ ഗണ്‍ ഉപയോഗിച്ചു വെടിവച്ചത്.