Tuesday, April 30, 2024
keralaNews

സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 15 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്.

മലപ്പുറം തിരുനാവായയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 15 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. തിരുവായ നാവാമുകുന്ദ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ ബസാണ് താഴത്തറയില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. ഭാരതപ്പുഴയോരത്ത് നടന്ന അപകടത്തിന്റെ വ്യാപ്തി കുറഞ്ഞത് തലനാരിഴയ്ക്കാണ്. സാരമായി പരുക്കേറ്റ രണ്ടു വിദ്യാര്‍ഥികളെ കോട്ടക്കലിലെ സ്വകാര്യാശുപത്രിയിലും മറ്റു കുട്ടികളെ കൊടക്കല്ലിലേയും തിരൂരിലേയും ആശുപത്രികളിലും പ്രവേശിപ്പിച്ചു. സ്‌കൂളില്‍ നിന്ന് കുട്ടികളേയുമായി മടങ്ങിപ്പോവുമ്പോഴാണ് അപകടം.