Tuesday, April 30, 2024
keralaNewspolitics

ഞാന്‍ പറയുന്നത് എന്റെ ശൈലിയില്‍; അയാളും ഞാനും പൂനായില്‍ ഒന്നുമല്ലല്ലോ; എം.എം മണിയുടെ മറുപടി

ഇടുക്കി: പറഞ്ഞ വാക്കുകളില്‍ ഉറച്ച് തന്നെ നില്‍ക്കുന്നുവെന്ന് എം.എം.മണി. സിപിഐ നേതാവ് ആനി രാജയെ അവഹേളിച്ചതിന് പിന്നാലെ മണിക്കെതിരെ ഇടുക്കി സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍ രംഗത്ത് വന്നിരുന്നു.                          എം.എം.മണിയുടെ അവഹേളനം ശരിയോ എന്ന് സിപിഎം അലോചിക്കണമെന്നാണ് ആനി രാജ മറുപടി പറഞ്ഞത്. വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പറഞ്ഞതില്‍ മാറ്റമില്ലെന്ന് എം.എം.മണി മാദ്ധ്യമങ്ങളോട് തുറന്നടിച്ചു. ചിലതൊക്കെ പറയണമെന്ന് താന്‍ വിചാരിച്ചിരുന്നു എന്നാണ് മണിയുടെ പ്രതികരണം.

എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ ആനി രാജ തന്റെ പാര്‍ട്ടിയോടോ, അതല്ലെങ്കില്‍ അവരുടെ പാര്‍ട്ടിയോടോ പറയണമായിരുന്നുവെന്ന് എം.എം.മണി വിമര്‍ശിച്ചു. താന്‍ കെകെ രമയെ അപമാനിച്ചിട്ടില്ലെന്നും വിധവ എന്ന് സഭയില്‍ പറഞ്ഞത് കോണ്‍ഗ്രസാണ്. അവര്‍ വിധവ ആയതിന് തങ്ങള്‍ ഉത്തരവാദി അല്ലെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്നുമാണ് മണിയുടെ വാദം.                                                                                                                        ശിവരാമന് എന്തെങ്കിലും ഉണ്ടെങ്കില്‍ തന്നോട് ചോദിക്കാമായിരുന്നു. അയാളും ഞാനും പൂനായില്‍ ഒന്നുമല്ലല്ലോ എന്നും എംഎം മണി മാദ്ധ്യമങ്ങളോട് പറഞ്ഞു. താന്‍ പറയുന്നത് തന്റേതായ ശൈലിയിലാണെന്നും സംഭവത്തെ ന്യായീകരിച്ചുകൊണ്ട് മണി വ്യക്തമാക്കി.