Wednesday, April 24, 2024
keralaNews

ചെറുവള്ളി തോട്ടത്തിലെ  ശ്രീപൂവൻപാറമല ക്ഷേത്രത്തിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. 

എരുമേലി: നൂറ്റാണ്ടുകൾ പഴക്കമുള്ള എരുമേലി ചെറുവള്ളി തോട്ടത്തിലെ ശ്രീപൂവൻപാറമല ക്ഷേത്രത്തിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം.
കഴിഞ്ഞ 17 ാം തിയതിയായിരുന്നു ക്ഷേത്രത്തിന് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം ഉണ്ടായത്.നാഗത്തറയിലെ  പ്രതിഷ്ട ഇളക്കി മാറ്റി കുഴിയിൽ കളഞ്ഞു , കാണിക്ക വഞ്ചിയുടെ പൂട്ട് തകർത്തു.ഭുവനേശ്വരി ക്ഷേത്രത്തിന്റെ പൂട്ട് തകർത്തു. ശാസ്ത ക്ഷേത്രത്തിന്റെ വാതിൽ ചവിട്ടി പൊളിച്ചതടക്കമുള്ള അക്രമങ്ങളാണ് ഇവിടെ നടത്തിയതെന്നും  ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. ഉച്ചയോടെ നടന്ന അഴിഞ്ഞാട്ടത്തിന് പിന്നിൽ മോഷണ ശ്രമമല്ലെന്നും ക്ഷേത്രത്തിന്റെ വികസനം മുടക്കാൻ ശ്രമിക്കുന്ന വരാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിൽ  ദേവീക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിനിടെയാണ് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം നടന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് എരുമേലി പോലീസിനും മറ്റ് ഇന്നതാധികാരികൾക്ക്  പരാതി നൽകിയതായും കമ്മറ്റിക്കാർ പറഞ്ഞു.