Friday, May 17, 2024
keralaNewsObituary

പ്രവീണ്‍ വധക്കേസിലെ പ്രതി കൊവിഡ് ബാധിച്ചു മരിച്ചു

ഡിവൈഎസ്പി ആര്‍ ഷാജി ഉള്‍പ്പെട്ട പ്രവീണ്‍ വധക്കേസിലെ പ്രതിയായിരുന്ന പ്രിയന്‍ കൊവിഡ് ബാധിച്ചു മരിച്ചു.ഗുണ്ടാ നേതാവായ പ്രിയന്‍ എറണാകുളം പള്ളുരുത്തി സ്വദേശിയാണ്. കുറച്ച് ദിവസമായി കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്ന പ്രിയന്‍ ഇന്നലെ രാത്രി സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്നായിരുന്നു അന്ത്യം. വെള്ളാപ്പള്ളി നടേശന് വേണ്ടി സ്വാമി ശാശ്വതീകാനന്ദയെ കൊലപ്പെടുത്തിയത് പ്രിയനായിരുന്നുവെന്ന ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.