Tuesday, May 7, 2024
keralaNews

എരുമേലിയിൽ  സേവനത്തിന്റെ പാതയൊരുക്കി മെഹനാസ് ഫുഡ്പ്രൊഡക്റ്റ്.

കോവിഡ് ബാധിതരെ സഹായിക്കുന്നതിനായി സേവനത്തിന്റെ  പാതയൊരുക്കി
എരുമേലിയിൽ  മെഹനാസ് ഫുഡ്  പ്രൊഡക്റ്റ് നടത്തുന്ന  പ്രവർത്തനങ്ങൾ മാതൃകയാകുന്നു.എരുമേലി ഗ്രാമ പഞ്ചായത്തിൽ വാർഡ് 20 എരുമേലി ടൗൺ , വാർഡ് ഏഴ് – നേർച്ചപ്പാറ, വാർഡ് ആറ് വാഴക്കാല എന്നീ മൂന്ന് വാർഡുകളിലായി 500 കിറ്റുകളാണ് മെഹനാസ് ഫുഡ്   പ്രൊഡക്റ്റ്  നൽകിയത്.
വാർഡ് മെമ്പമാരായ നാസർ പനച്ചി, ജെസ്ന  നെജീബ് , കേരള വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് മുജീബ് റഹ്മാൻ എന്നിവർ മുഖേനയാണ് ഭക്ഷ്യ കിറ്റുകൾ നൽകിയതെന്നും മാനേജ് മെന്റ് ഡയറക്ടർ അനസ് പ്ലാമൂട്ടിൽ പറഞ്ഞു . ഭക്ഷ്യ കിറ്റുകളിൽ നൽകുന്ന സാധനങ്ങൾ എല്ലാം സ്വന്തം കമ്പനിയിൽ തന്നെ ഉണ്ടാക്കിയാണ് നൽകുന്നത്.പൊറോട്ട,പത്തരി,ചപ്പാത്തി,പാൽ ,മുട്ട, ബ്രഡ് എന്നിവയാണ് കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ വിതരണം ചെയ്തത് . വിവിധ വാർഡുകളിൽ നടന്ന ഭക്ഷ്യ കിറ്റ് വിതരണത്തിന് വിജി വെട്ടിയാനിക്കൽ , ഷിഹാബ് ഓമണ്ണിൽ എന്നിവർ നേതൃത്വം നൽകി