Tuesday, May 21, 2024
keralaNews

സംസ്ഥാനത്ത് ജൂണ്‍ 9 വരെ ലോക്ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ജൂണ്‍ 9 വരെ ലോക്ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം ജില്ലയില്‍ ട്രിപ്പില്‍ ലോക്ഡൗണ്‍ ഒഴിവാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.വ്യവസായ മേഖലകളിലേക്ക് കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ അനുവദിക്കും. തുണിക്കടകള്‍, ചെരിപ്പ് കടകള്‍ എന്നിവ ആഴ്ചയില്‍ മൂന്ന് ദിവസം തുറക്കാം.രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയായിരിക്കും പ്രവര്‍ത്തനസമയമെന്നും മുഖ്യമന്ത്രി അറിയിച്ചു.