Wednesday, May 8, 2024
keralaNews

ലോക്ഡൗണ്‍ ഇളവുകള്‍; ബാങ്കുകള്‍ 5 മണിവരെ; ഷാപ്പുകളില്‍ കള്ള് പാഴ്‌സലായി നല്‍കാം

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ നീട്ടിയെങ്കിലും അത്യാവശ്യപ്രവര്‍ത്തനം നടത്താന്‍ കൂടുതല്‍ ഇളവ് അനുവദിച്ചു. വ്യവസായ സ്ഥാപനങ്ങള്‍ക്കു 50 ശതമാനം ജീവനക്കാരോടെ പ്രവര്‍ത്തിക്കാം.വ്യവസായ സ്ഥാപനങ്ങള്‍ക്ക് അസംസ്‌കൃത വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ 5 മണിവരെ പ്രവര്‍ത്തിക്കാം. പാക്കേജിങ് കടകള്‍ക്കും ഈ ദിവസങ്ങളില്‍ തുറക്കാം. ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് 5 മണി വരെ പ്രവര്‍ത്തിക്കാം.വിദ്യാര്‍ഥികള്‍ക്കു ആവശ്യമായ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, തുണിക്കട, സ്വര്‍ണക്കട, പാദരക്ഷ വില്‍ക്കുന്ന കടകള്‍ തുടങ്ങിയവയ്ക്കു തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ 5 മണിവരെ പ്രവര്‍ത്തിക്കാം. കള്ളു ഷാപ്പുകള്‍ക്കു കള്ള് പാഴ്‌സലായി നല്‍കാനും അനുമതി നല്‍കി.