Friday, May 10, 2024
EntertainmentkeralaNews

ആറ്റുകാല്‍ അംബാ പുരസ്‌കാരം മോഹന്‍ലാലിന്.

തിരുവനന്തപുരം: ഈ വര്‍ഷത്തെ ആറ്റുകാല്‍ അംബാ പുരസ്‌കാരം നടന്‍ മോഹന്‍ലാലിന്. ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. പൊങ്കാല ഉത്സവങ്ങളുടെ ഭാഗമായി കലാപരിപാടികളുടെ ഉദ്ഘാടനവും മോഹന്‍ലാല്‍ നിര്‍വ്വഹിക്കും. ഫെബ്രുവരി ഒന്‍പതിന് ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവം തുടങ്ങുക.പൊങ്കാല മഹോത്സവത്തിന്റെ ഒന്നാം ദിവസം രാവിലെ 10.50 നാണ് കാപ്പ് കെട്ടി കുടിയിരുത്തല്‍. വൈകിട്ട് 6.30ക്കാണ് കലാപരിപാടികളുടെ ഉദ്ഘാടനം നടക്കുക. 17നാണ് പൊങ്കാല നടക്കുക. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ മാത്രമാകും പൊങ്കാലയുണ്ടാവുക. ഭക്തജനങ്ങള്‍ സ്വന്തം വീടുകളില്‍ പൊങ്കാല അര്‍പ്പിക്കണമെന്ന് ക്ഷേത്ര ട്രസ്റ്റ് നേരത്തെ അറിയിച്ചിരുന്നു.കൊറോണ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാകും പരിപാടികള്‍. പൊങ്കാല ദിവസം രാവിലെ 10.50 നാണ് പൊങ്കാല അടുപ്പില്‍ തീ പകരുന്നത്. ഉച്ചയ്ക്ക് 1.20 നാണ് പൊങ്കാല നിവേദ്യം. ഫെബ്രുവരി 18 നാണ് പൊങ്കാല മഹോത്സവത്തിന് സമാപനമാകുക.