Friday, April 19, 2024
keralaNews

താറാവുകളെ സംസ്കരിച്ചു.

ആർപ്പൂക്കര :പക്ഷിപനി ബാധിച്ച 4000 ൽ പരം താറാവുകളെ ചിത ഒരുക്കി ദഹിപ്പിച്ചു. മണിയാപറമ്പിനു സമീപം പായ്വട്ടം ചിറയിലാണു ചിത ഒരുക്കിയത്. വർക്കി കുര്യൻ വലിയവെളിച്ചത്തിന്റെ താറാവുകൾക്ക് പക്ഷി പനി സ്ഥിതികരിച്ചതിന് തുടർന്ന് ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം ആർപ്പൂക്കര പഞ്ചായത്തും, മൃഗസംരക്ഷണവകുപ്പും ചേർന്ന് തുടർനടപടികൾ സ്വീകരിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങൾ കൊണ്ടാണു നടപടികൾ പൂർത്തികിരിച്ച് അണുനശീകരണം നടത്തിയത്. പതിനെഞ്ച് ടൺ വിറക്, 500 kg പഞ്ചാസാര, 500 ലിറ്റർ ഡീസൽ, 1000 kg കുമ്മായം, എന്നിവ ഉപയോഗിച്ച് മുപ്പതോളം തൊഴിലാളികളുടെ പങ്കാളിത്തത്തോടെയാണു ഇതെല്ലാം നടത്തിയത്. പ്രസിഡണ്ട് അഞ്ചു മനോജ്, വൈസ്: പ്രസിഡണ്ട് ലുക്കോസ് ഫിലിപ്പ്, ബ്ലോക്ക്പഞ്ചായത്ത് മെമ്പർ എസ്സി.കെ.തോമസ്, പഞ്ചായത്ത് മെമ്പറുമാരായ , റോസിലി ടോമിച്ചൻ , സുനിത ബിനു, വിഷ്ണു വിജയൻ , ദീപാ ജോസ,രൻജിനി മനോജ്, റോയി പുതുശ്ശേരി, ജെസ്റ്റിൻ ജോസഫ് , അരുൺ ഫിലിപ്പ്, പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ് , വെറ്റിനറി സർജൻ ബിന്ദുരാജ് ആർ തുടങ്ങിയവർ നേതൃത്യം നൽകി. ഇതിലേക്കു ആവശ്യ മായി വരുന്ന ചെലവ് പഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നാണു എടുക്കുന്നത്