Monday, April 29, 2024
keralaNews

ജ്വല്ലറി തട്ടിപ്പ് കേസില്‍ എം സി കമറുദ്ദീന് ജാമ്യമില്ല.

 

ജ്വല്ലറി തട്ടിപ്പ് കേസില്‍ എം സി കമറുദ്ദീന് ജാമ്യമില്ല. ഹോസ്ദുര്‍ഗ് കോടതി എം.എല്‍.എയുടെ ജാമ്യാപേക്ഷ തള്ളി. ചന്ദേര പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലാണ് കമറുദ്ദീന്‍ ജാമ്യാപേക്ഷ നല്‍കിയത്. എം.എല്‍.എക്കെതിരായ വഞ്ചനാക്കുറ്റം നിലനില്‍ക്കില്ല എന്ന വാദം കോടതി തള്ളി.നിയമവിരുദ്ധമായാണ് കമ്പനി പൊതു ജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചത്. പണം നിക്ഷേപിച്ചവര്‍ക്ക് ഓഹരിപത്രം നില്‍കിയില്ല. സ്ഥാപനത്തിലുണ്ടായിരുന്ന സ്വര്‍ണവും ആഭരണങ്ങളും അപ്രത്യക്ഷമായതിനെക്കുറിച്ചും വിശദമായ അന്വേഷണം വേണമെന്നും സര്‍ക്കാര്‍ കോടതിയെ നേരത്തേ അറിയിച്ചിരുന്നു.ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ പേരില്‍ നിക്ഷേപമായി ലഭിച്ച കോടിക്കണക്കിനു രൂപ എംഎല്‍എ തട്ടിയെടുത്തെന്നാണ് കേസ്. നിലവില്‍ 128 ഓളം കേസുകളാണ് എം.സി കമറുദ്ദീനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.