വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം ; കലാഭവന്‍ സോബിയുടെ മൊഴി കള്ളം…
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ സുഹൃത്ത് കലാഭവന്‍ സോബി നല്കിയ മൊഴി കള്ളം. നുണപരിശോധനാ റിപ്പോര്‍ട്ടിലാണ് സോബി കള്ളം പറഞ്ഞതായി വ്യക്തമാക്കിയിരിക്കുന്നത്. അപകട സമയത്ത് കള്ളക്കടത്ത് സംഘത്തെ കണ്ടെന്ന മൊഴിയാണ് കളവാണെന്ന് തെളിഞ്ഞിരിക്കുന്നത്.മൊഴിയെടുക്കുന്നതിനിടെ റൂബിന് തോമസ് എന്നയാളെക്കുറിച്ച് സിബിഐ സംഘത്തോട് പറഞ്ഞിരുന്നു. റൂബിനെ സിബിഐ കണ്ടെത്തി. ബാലഭാസ്കര്‍ മരിക്കുമ്പോള്‍ റൂബിന് ബംഗളൂരുവിലായിരുന്നു. കേസ് അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും, ബാലഭാസ്കറിന്റെ മരണത്തില്‍ കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടോയെന്ന കാര്യത്തില്‍ അന്വേഷണം തുടരുകയാണെന്നും സിബിഐ വ്യക്തമാക്കി.അപകടം സംഭവിക്കുന്നതിന് മുന്‍പ് അജ്ഞാതര്‍ ബാലഭാസ്കര്‍ സഞ്ചരിച്ച കാറിന്റെ ചില്ല് തകര്‍ത്തെന്നും, മരണത്തിന് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘമാണെന്നുമായിരുന്നു അന്വേഷണ സംഘത്തിന് സോബി നല്‍കിയിരുന്ന മൊഴി. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായിരുന്നു നുണ പരിശോധന നടത്തിയത്.