Thursday, May 16, 2024
indiakeralaNews

ഹിമാലയന്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും പഴങ്ങളും പച്ചക്കറികളും ഇനി വേഗത്തില്‍ മറ്റിടങ്ങളിലേക്ക് ; വ്യോമഗതാഗതം വഴി എത്തിക്കുന്നതിന് 50 ശതമാനം സബ്സിഡി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍.

ഹിമാലയന്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും പഴങ്ങളും പച്ചക്കറികളും വ്യോമഗതാഗതം വഴി എത്തിക്കുന്നതിന് 50 ശതമാനം സബ്സിഡി പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഗ്രീന്‍ സ്‌കീം പദ്ധതി പ്രകാരമാണ് സര്‍ക്കാര്‍ സബ്സിഡി പ്രഖ്യാപിച്ചിരിക്കുന്നത്.വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഹിമാലയന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഇന്ത്യയിലെ ഏത് സ്ഥലത്തേക്കും പഴങ്ങളും പച്ചക്കറികളും വ്യോമമാര്‍ഗം എത്തിക്കുന്നതിനാണ് സൂ്സിഡി പ്രഖ്യാപിച്ചിരിക്കുന്നത്. ആത്മ നിര്‍ഭര്‍ ഭാരത് അഭിയാന് കീഴിലുള്ള ഓപ്പറേഷന്‍ ഗ്രീന്‍സ് സ്‌കീം ടോപ് ടു ടോട്ടല്‍ പദ്ധതി പ്രകാരം വിജ്ഞാപനം ചെയ്തിട്ടുള്ള 41 ഇനം പച്ചക്കറികളും പഴവര്‍ഗങ്ങള്‍ക്കുമാണ് ആനുകൂല്യം.അരുണാചല്‍ പ്രദേശ്, അസം, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്റ്, സിക്കിം, ത്രിപുര, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ എല്ലാ വിമാനത്താവളത്തിലും കേന്ദ്ര ഭരണ പ്രദേശങ്ങളായ ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.ഇക്കഴിഞ്ഞ ഒക്ടോബറില്‍ പഴങ്ങളുടെയും പച്ചക്കറികളുടെയും ചരക്ക് നീക്കത്തിന് 50 ശതമാനം സബ്സിഡി കിസാന്‍ റെയിലിന് നേരിട്ട് അനുവദിക്കാന്‍ റെയില്‍വെ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമഗതാതഗതത്തിനും സബ്സിഡി പ്രഖ്യാപിച്ചിരിക്കുന്നത്.