Sunday, April 28, 2024
BusinessindiaNews

എല്‍ഐസി ആഴ്ചയില്‍ തൊഴില്‍ദിനം അഞ്ചായി ചുരുക്കി

എല്‍ഐസി ആഴ്ചയില്‍ തൊഴില്‍ദിനം അഞ്ചായി ചുരുക്കി. മെയ് പത്തു മുതല്‍ ശനിയാഴ്ച തൊഴില്‍ ദിവസമായിരിക്കില്ലെന്ന് എല്‍ഐസി അറിയിച്ചു. 2021 ഏപ്രില്‍ 15 ന് കേന്ദ്രസര്‍ക്കാരാണ് ഇത് സംബന്ധിച്ച് നിലപാടെടുത്തത്. എല്‍ഐസിയിലെ ജീവനക്കാര്‍ക്ക് ഞായര്‍ ദിവസത്തിനൊപ്പം ഇനി മുതല്‍ ശനിയാഴ്ചയും അവധിയായിരിക്കുമെന്നായിരുന്നു വിജ്ഞാപനം. ഉപഭോക്താക്കളുടെ മേല്‍ പെട്ടെന്ന് അടിച്ചേല്‍പ്പിച്ച തീരുമാനമാകാതിരിക്കാന്‍, ഇത് നടപ്പാക്കുന്ന തീയതി നീട്ടുകയായിരുന്നു. എല്‍ഐസിയുടെ എല്ലാ ഓഫീസുകളും ഇനി തിങ്കള്‍ മുതല്‍ വെള്ളി വരെ മാത്രമേ പ്രവര്‍ത്തിക്കൂ