Sunday, May 5, 2024
keralaNewsObituary

മണിമലയില്‍ ആറ്റിൽ ചാടിയ മധ്യ വയസ്ക്കന്റെ മൃതദേഹം കണ്ടെത്തി.

മണിമലയില്‍ ആറ്റിൽ ചാടിയ മധ്യവയസ്‌കനും സര്‍ക്കാര്‍ റവന്യൂ വകുപ്പിലെ സ്‌പെഷ്യല്‍ ഓഫീസര്‍ കങ്ങഴ പ്രകാശ് എന്‍ (53) മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് ചാടിയത്. ഇന്ന് രാവിലെ എട്ട് മണിയോടെ പോലീസ് സ്റ്റേഷന് സമീപമുള്ള ചെക്ക് ഡാമിന് സമീപത്തു നിന്നുമാണ് കണ്ടെത്തിയത് .
മണിമല പാലത്തില്‍ നിന്നാണ് ഇദ്ദേഹം ആറ്റില്‍ ചാടിയത്. പാലത്തില്‍ നിന്ന് ആറ്റില്‍ചാടുന്നത് കണ്ടയുടന്‍ അന്യസംസ്ഥാന തൊഴിലാളിയായ യുവാവ് രക്ഷിക്കാന്‍ പിന്നാലെ ചാടിയെങ്കിലും ഫലമുണ്ടായില്ല. രണ്ട് ദിവസമായി തുടരുന്ന തിരച്ചലിന് പോലീസ്, ഫയർ ഫോഴ്സ്, സിവിൽ ഡിഫൻസ് , എം റ്റി ആർ റ്റി എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ.