Friday, April 26, 2024
keralaNews

കൂട്ടിക്കലിന് കൈത്താങ്ങുമായി മണിമല ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയും.

മണിമല:കൂട്ടിക്കല്‍ ഗ്രാമ പഞ്ചായത്തില്‍ പ്രളയക്കെടുതികള്‍ മൂലം വീട് നഷ്ടപ്പെട്ട് കണ്ണീര്‍ കയത്തിലായവര്‍ക്ക് കൈത്താങ്ങുമായി മണിമല ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയും.ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം വീടു നഷ്ടപ്പെട്ടവരില്‍ കൂട്ടിക്കല്‍ പഞ്ചായത്ത് നിര്‍ദ്ദേശിക്കുന്ന ഒരു കുടുംബത്തിന് മണിമല ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ വീട് നിര്‍മ്മിച്ചു നല്‍കും.ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന സി.ഡി.എസ്സ് യോഗത്തിലാണ് ഈ തീരുമാനം.ഇതിനായി ഓരോ കുടുംബശ്രീ അംഗവും 250 രൂപ വീതം സംഭാവനയായി നല്‍കും.നമ്മുടെ പഞ്ചായത്തിലെ മൂവായിരത്തോളം വരുന്ന കുടുംബശ്രീയംഗങ്ങളില്‍ നിന്നും ഈ തരത്തില്‍ സമാഹരിക്കുന്ന തുക ഉപയോഗിച്ചാണ് വീട് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്.കൂടാതെ വെള്ളം കയറി വീടുകള്‍ക്കുള്ളില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും 150 പേരടങ്ങുന്ന കുടുംബശ്രീ സന്നദ്ധ വാളണ്ടിയര്‍മാരെ പ്രളയബാധിത മേഖലയിലേക്ക് അയക്കാനും തീരുമാനിച്ചതായും പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പി സൈമണ്‍ പറഞ്ഞു.