Wednesday, April 24, 2024
keralaNews

ഈരാറ്റുപേട്ട മേലുകാവ് കോണിപാട് വൻ തീപിടുത്തം.

ഈരാറ്റുപേട്ട മേലുകാവ് കോണിപാട് വൻ തീപിടുത്തം.റേഷൻ കടയും, പോസ്റ്റോഫീസും ,പലചരക്ക് കടയം അടക്കം കത്തി നശിച്ചു.ഇന്ന് പുലർച്ചെ 5 മണിയോടെയാണ് സംഭവം.കെട്ടിടം പൂർണ്ണമായും നശിച്ചു. അപകട കാരണം വ്യക്തമല്ല.ഈരാറ്റുപേട്ട ഫയർഫോഴ്‌സ് എത്തി തീ അണക്കാൻ ശ്രമിച്ചെങ്കിലും എഞ്ചിൻ തകരാറു മൂലം തടസപ്പെട്ടു.പീന്നിട് പാമ്പാടിയിൽ നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റാണ് തീ നിയന്ത്രണ വിധേയമാക്കിയത്.45 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.