Sunday, May 5, 2024
keralaNews

മഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ക്ക് വെട്ടേറ്റു

മഞ്ചേരി ബൈക്കിലെത്തിയ സംഘം നഗരസഭാംഗത്തെ അക്രമിച്ച് മാരകമായി പരുക്കേല്‍പിച്ചു. 16-ാം വാര്‍ഡ് യുഡിഎഫ് കൗണ്‍സിലര്‍ തലാപ്പില്‍ അബ്ദുല്‍ ജലീലിനാണ് വെട്ടേറ്റത് .വാഹന പാര്‍ക്കിങ് സംമ്പന്ധിച്ച തര്‍ക്കമാണ് കാരണമെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്തരയോടെ പയ്യനാട് താമരശ്ശേരിയില്‍ വച്ചാണ് സംഭവം. കാറില്‍ 3 സുഹ്യത്തുക്കളുടെ കൂടെ സഞ്ചരിക്കുകയായിരുന്നു . ബൈക്കിലെത്തിയ സംഘം വെട്ടിയെന്നാണ് പൊലീസ് സംശയിക്കുന്നത്. തലക്കും നെറ്റിക്കും ഗുരുതരമായി പരുക്കേറ്റ നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അബോധാവസ്ഥയിലായിരുന്നു. കാറില്‍ കൗണ്‍സിലറെ കൂടാതെ മൂന്ന് പേര്‍ ഉണ്ടായിരുന്നു. ഇവര്‍ സഞ്ചരിച്ച കാറിന്റെ പിറക് വശത്തെ ചില്ല് തകര്‍ത്തിട്ടുണ്ട് .സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.