Sunday, May 5, 2024
keralaNews

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദി നിര്‍മാണം തീരദേശനിയമം ലംഘിച്ചെന്ന് നോട്ടീസ്.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദി നിര്‍മാണം തീരദേശനിയമം ലംഘിച്ചെന്ന് നോട്ടീസ്. നയനാര്‍ അക്കാദമിയില്‍ അനുമതി ഇല്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് കന്റോണ്‍മെന്റ് ബോര്‍ഡാണ് നോട്ടിസ് നല്‍കിയത്. കന്റോണ്‍മെന്റ് ആക്ട് സെക്ഷന്‍ 248 പ്രകാരം ഒരു മാസത്തിനകം മറുപടി നല്‍കണം. നിര്‍മാണം അംഗീകരിക്കാന്‍ നിര്‍മാണത്തുകയുടെ 20% പിഴ അടയ്ക്കണം.