Saturday, April 20, 2024
keralaNews

പഞ്ചായത്ത് പ്രസിഡന്റിന്റെ ദേഹത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു.

 

മുരിക്കാശ്ശേരി വാത്തിക്കുടിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിന് ആസിഡ് ആക്രമണം.വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീജയുടെ ദേഹത്ത് ഭര്‍ത്താവ് അനില്‍ ആസിഡ് ഒഴിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ഇവരുടെ വീട്ടിലായിരുന്നു സംഭവം.സംഭവത്തില്‍ ഭര്‍ത്താവ് അനിലിനെ മുരിക്കാശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലത്തെ പഞ്ചായത്ത് ഭരണസമിതി യോഗം കഴിഞ്ഞ് ഉച്ചയോടെയാണ് ശ്രീജ വീട്ടിലെത്തിയത്. തുടര്‍ന്ന് ശ്രീജക്ക് നേരെ ഭര്‍ത്താവ് ആസിഡ് ഒഴിക്കുകയായിരുന്നു.മുഖത്തും കഴുത്തിലും പരിക്കേറ്റ ശ്രീജയെ ആദ്യം മുരിക്കാശേരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന് ശേഷം ശ്രീജ തന്നെ ബന്ധുക്കളെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.