Sunday, April 28, 2024
educationkeralaNewspolitics

അധ്യാപകനെതിരായ പരാതി എക്‌സാമിനേഷന്‍ കമ്മറ്റി തള്ളിയത്

കൊച്ചി: മഹാരാജാസ് കോളേജിലെ വ്യാജരേഖ വിവാദത്തില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ അധ്യാപകനെതിരായ നല്‍കിയ പരാതിയില്‍ എക്‌സിമിനേഷന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത്.  പരാതിയില്‍ കഴമ്പില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കെ.എസ് യു പ്രവര്‍ത്തകയായ വിദ്യാര്‍ത്ഥിനിയ്ക്ക് പുനര്‍ മൂല്യനിര്‍ണയത്തില്‍ കൂടുതല്‍ മാര്‍ക്ക് കിട്ടാന്‍ അധ്യാപകനായ വിനോദ്കുമാര്‍ ഇടപെട്ടെന്നായിരിന്നു ആരോപണം. റിപ്പോര്‍ട്ട് പ്രിന്‍സിപ്പലിന് കൈമാറി. പുനര്‍ മൂല്യനിര്‍ണയത്തില്‍ 12 മാര്‍ക്ക് കൂടുതല്‍ കിട്ടിയതില്‍ അഭാവികത ഇല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.വ്യാജരേഖ വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയെ തള്ളി എഐഎസ്എഫ് രംഗത്തെത്തിയിട്ടുണ്ട്. ഒറ്റപ്പെട്ട സംഭവമായി കാണുന്നില്ലെന്ന് എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ ഉയരുന്ന ആരോപണം അപമാനം ഉണ്ടാക്കുന്നത്. വിദ്യാര്‍ത്ഥി അധ്യാപക നിയമനങ്ങള്‍ അടക്കം സര്‍ക്കാര്‍ പരിശോധിക്കണമെന്നും എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ആര്‍ എസ് രാഹുല്‍ രാജ് പറഞ്ഞിരുന്നു. വ്യാജരേഖാ വിവാദത്തില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോക്കും – മുന്‍ നേതാവ് വിദ്യക്കുമെതിരെ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. എന്നാല്‍, ക്രമക്കേട് വ്യക്തമായി തെളിഞ്ഞതോടെ വ്യാജ രേഖ കേസില്‍ വിദ്യയെ കൈവിട്ട് ഗൂഡാലോചനവാദം ഉയര്‍ത്തുന്ന ആര്‍ഷൊക്കോപ്പമാണ് പാര്‍ട്ടിയും സര്‍ക്കാറും. നിരപരാധിയാണെന്നും എഴുതാത്ത പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് പുറത്തുവന്നതില്‍ ഗൂഢാലോചനയുണ്ടെന്നും പാര്‍ട്ടിക്ക് ആര്‍ഷോ നല്‍കിയ വിശദീകരണം കണക്കിലെടുത്താണ് പിന്തുണ.