Monday, May 13, 2024
keralaNewspolitics

ബോംബ് പൊട്ടിത്തെറിച്ച് മരണം: മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍:  പാനൂരില്‍ നിര്‍മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അരുണ്‍, അതുല്‍, ഷിബിന്‍ ലാല്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. പാനൂര്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്താന്‍ ഒരുങ്ങുകയാണ് പോലീസ്. എഡിജിപി എം.ആര്‍ അജിത് കുമാര്‍ ഇതുസംബന്ധിച്ച നിര്‍ദേശം ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നല്‍കി. ബോംബ് നിര്‍മാണവുമായി ബന്ധപ്പെട്ട് നേരത്തെ പിടികൂടിയവരെ നിരീക്ഷിക്കും. കഴിഞ്ഞ ദിവസമായിരുന്നു പാനൂരില്‍ ബോംബ് നിര്‍മിക്കുന്നതിനിടെ സ്‌ഫോടനമുണ്ടായത്. പത്തോളം പേര്‍   നിര്‍മാണപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതില്‍ എട്ട് പേരെ തിരിച്ചറിഞ്ഞു. പരിക്കേറ്റ് മൂന്ന് പേര്‍ ചികിത്സയിലാണ്. സംഭവം നടന്ന പ്രദേശത്തിന് സമീപത്ത് നിന്നും കൂടുതല്‍ ബോംബുകള്‍ പോലീസ് കണ്ടെടുത്തിരുന്നു. തുരുമ്പിച്ച ആണി, കുപ്പിച്ചില്ല്, മെറ്റല്‍ ചീളുകള്‍ എന്നിവയും കണ്ടെത്തി. സ്റ്റീല്‍ ബോംബുകളാണ് പിടിച്ചെടുത്തത്.