Tuesday, May 7, 2024
keralaNews

എം.ശിവശങ്കര്‍ അറസ്റ്റില്‍.

എന്റഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റജിസ്റ്റര്‍ ചെയ്ത കള്ളപ്പണ ഇടപാട് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അറസ്റ്റില്‍. ശിവശങ്കറിനെ കൊച്ചിയിലെത്തിച്ച് ആറുമണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം രാത്രി 9 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇഡി ഉന്നത ഉദ്യോഗസ്ഥരുടെയും പ്രോസിക്യൂട്ടറുടേയും സാനിധ്യത്തിലായിരുന്നു അറസ്റ്റ്. ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുംം.

ശിവശങ്കറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടി വരുമെന്ന് എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ ഇത് ഹൈക്കോടതിയിലും ബോധിപ്പിച്ചു. കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിക്കുകയും ശിവശങ്കറിനെതിരെ ഗൗരവകരമായ നീരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തതോടെ അന്വേഷണ സംഘത്തിന് കാര്യങ്ങള്‍ എളുപ്പമായി,നിയമനടപടികള്‍ കൃതൃമാക്കാനായി പ്രോസിക്യൂട്ടറെയും, ശിവശങ്കറിന്റെ ബന്ധുവിനെയും ഇഡി വിളിച്ചുവരുത്തിയിരുന്നു. അറസ്റ്റിനു പിന്നാലെ രാത്രിതന്നെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയും പൂര്‍ത്തിയാക്കി. രാത്രി ഇഡി ഓഫിസില്‍ തങ്ങിയ ശിവശങ്കറിനെ ഇന്ന് 11 മണിക്കുള്ളില്‍ കോടതിയില്‍ ഹാജരാക്കും.