Tuesday, May 14, 2024
keralaNewspolitics

ഗ്രാമീണ മേഖലകളുടെ സ്‌നേഹം ഏറ്റുവാങ്ങി അഡ്വ.ടോമി കല്ലാനി .

കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം.

ഈരാറ്റുപേട്ട: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രചാരണം സജീവമാക്കി യുഡിഎഫ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.ടോമി കല്ലാനി ഇന്നലെ തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചത് പിണക്കനാട് ലക്ഷംവീട് കോളനിയില്‍ നിന്നാണ്. കുടിവെള്ളമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളടക്കം പ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവശ്യപ്പെട്ട് നിരവധി പേരാണ് പരാതി ഉന്നയിച്ചത്. ഓരോ വീടുകളിലെത്തിയപ്പോഴും ഉജ്വല സ്വീകരണമാണ് ലഭിച്ചത്. അമ്മമാരുടെ ഹൃദയം നിറഞ്ഞ സ്വീകരണം സ്ഥാനാര്‍ത്ഥിയെയും കൂട്ടരെയും ആവേശത്തിലാക്കി. അമ്മമാരുടെ ബുദ്ധിമുട്ടുകള്‍ നേരിട്ട് ചോദിച്ചറിഞ്ഞു. ഇതിനു പരിഹാരം ഉണ്ടാക്കുമെന്ന ഉറപ്പു നല്‍കിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.

പിന്നീട് വാഴേ കോളനിയിലെത്തിയപ്പോഴും എല്ലാം പഴയതുപോലെ തന്നെ. ‘ഞങ്ങള്‍ വോട്ടു ചെയ്യും’ പിന്നീട് ഇങ്ങോട്ട് ആരും വരാറില്ലെന്ന പരാതിയുയര്‍ന്നപ്പോള്‍ എന്റെ കന്നിയങ്കമാണിത്; ഞാന്‍ ആദ്യം നിങ്ങളിലേക്കാണ് എത്തുകയെന്ന ഉറപ്പ് സ്ഥാനാര്‍ത്ഥി നല്‍കി. ആ ഉറപ്പില്‍ വിശ്വാസം തോന്നിയതോടെ അമ്മമാര്‍ക്കും ആവേശം കൂടി. ‘നിങ്ങള്‍ ജയിക്കും, അതുറപ്പാ ‘ എന്നായിരുന്നു അവരുടെ പ്രതികരണം.പിന്നീട് തണ്ണിനാല്‍, സ്‌നേഹഗിരി എന്നിടങ്ങളിലും സ്ഥാനാര്‍ത്ഥി എത്തി. നീങ്ങി. ഇവിടെയും കുടിവെള്ളമായിരുന്നു പ്രധാന വിഷയം. പൂഞ്ഞാര്‍ മണ്ഡലത്തിലെ എല്ലാവര്‍ക്കും കുടിവെള്ളമെത്തിക്കുന്ന സമഗ്ര കുടിവെള്ള പദ്ധതി തുടങ്ങുമെന്ന് സ്ഥാനാര്‍ത്ഥി ഉറപ്പു നല്‍കി. തുടര്‍ന്ന് വാരിയാനിക്കാട് സെന്റ് ജോസഫ് ദേവാലയത്തിലെ വികാരി ഫാദര്‍ തോമസ് ഓലായത്തില്‍ നിന്ന് അനുഗ്രഹം വാങ്ങിയാണ് സ്ഥാനാര്‍ത്ഥി റോഡ്‌ഷോയ്ക്കായി തിരിച്ചത്.