Thursday, March 28, 2024
keralaNews

പാറത്തോട് പഞ്ചായത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ന് മുകളിൽ, ഡി കാറ്റഗറിയിൽ ഉൾപെടുത്തി, ഇനി കടുത്ത നിയന്ത്രണങ്ങൾ,

കാഞ്ഞിരപ്പള്ളി : പാറത്തോട് പഞ്ചായത്തിൽ ഇന്ന് 56 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചായത്തിൽ നിലവിലെ ആകെ രോഗബാധിതർ 180 കടന്നു. പാറത്തോട്ടിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ന് മുകളിൽ കയറിയതോടെ , പഞ്ചായത്തിനെ ഡി കാറ്റഗറിയിൽ ഉൾപെടുത്തി. അതോടെ പാറത്തോട് പഞ്ചായത്തിൽ അടുത്ത ഒരാഴ്ചത്തേക്ക് കടുത്ത നിയന്ത്രണങ്ങൾ ആണ് ഏർപ്പെടുത്തിയിരിക്കുന്നത് .

പാറത്തോട് പഞ്ചായത്ത് മേഖലയിൽ കോവിഡ് സ്ഥിരീകരിക്കുന്നവര്‍ക്ക് റൂം ഐസൊലേഷൻ സൗകര്യമുണ്ടെന്ന് ആർ.ആർ. ടീം മുഖേന ഉറപ്പാക്കിയ ശേഷമേ വീടുകളിൽ തുടരുവാൻ അനുവദിക്കൂ. വീടുകളിൽ സൗകര്യമില്ലെങ്കിൽ ഇവരെ നിര്‍ബന്ധമായും ഡൊമിസിലിയറി കെയര്‍ സെന്‍ററുകളിലേക്കോ ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങളിലേക്കോ മാറ്റും.നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കാത്തവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം 2021, ഇന്ത്യൻ ശിക്ഷാ നിയമം 188, 169 എന്നീ വകുപ്പുകൾ, ദുരന്തനിവാരണ നിയമം 2005 എന്നിവ പ്രകാരം ‘നിയമനടപടികൾ ‘സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിയെയും ഇന്‍സിഡന്‍റ് കമാന്‍ഡര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.അവശ്യസാധന (പലചരക്ക്) വില്‍പ്പന ശാലകൾ , പഴം പച്ചക്കറി കടകൾ , പാൽ ഉത്പാദന വിതരണ കേന്ദ്രങ്ങൾ , കള്ളു ഷാപ്പുകൾ , മത്സ്യ-മാംസ വിതരണ കേന്ദ്രങ്ങൾ എന്നിവ രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴുവരെ പ്രവര്‍ത്തിക്കാം. മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി ഇല്ല