Monday, April 29, 2024
indiaNews

ഗാര്‍ഹിക സിലിണ്ടറിന് 200 രൂപ കുറച്ചു; സബ്‌സിഡിയും നല്‍കും

ന്യൂഡല്‍ഹി: ഉജ്ജ്വല പദ്ധതിക്ക് കീഴില്‍ പാചക വാതക സിലിണ്ടറിന് വീണ്ടും സബ്‌സിഡി പ്രഖ്യാപിച്ചു. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന് 200 രൂപയാണ് കുറയുക. പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY) ഗുണഭോക്താക്കള്‍ക്ക് ഒരു സിലിണ്ടറിന് ലഭിക്കുന്ന സബ്സിഡി ഇതോടെ 400 രൂപയാകും. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.                                                                                നാളെ മുതല്‍ വിലക്കുറവ് പ്രാബല്യത്തില്‍ വരുമെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നല്‍കുന്ന സമ്മാനമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു, എല്‍പിജി സിലിണ്ടറിന് നിലവില്‍ 1,115 രൂപയാണ് നിരക്ക്. ഇതിനാണ് മാറ്റം വരുന്നത്. മൂന്ന് ഘട്ടങ്ങളിലായി ഉയര്‍ത്തിയ വിലയാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ 1053, മുംബൈയില്‍ 1052, ചെന്നൈയില്‍ 1068, കൊല്‍ക്കത്തയില്‍ 1079 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിലെ പാചക വാതക സിലിണ്ടറിന്റെ വില. കഴിഞ്ഞ മാസം ഓരോ സിലിണ്ടറിനും 50 രൂപ വീതം എണ്ണ കമ്പനികള്‍ ഉയര്‍ത്തിയിരുന്നു.                                                                                                                                        എന്‍ഡിഎ അധികാരത്തില്‍ എത്തുമ്പോള്‍ 14 കോടി ആളുകള്‍ക്ക് മാത്രമായിരുന്നു എല്‍പിജി കണക്ഷന്‍നുണ്ടായിരുന്നത് എന്നാല്‍ ഇന്ന് അത് 33 കോടിയായി ഉയര്‍ന്നു. അതില്‍ 9 കോടിയോളം പേര്‍ ഉജ്ജ്വല യോജനയില്‍ അംഗങ്ങളാണ്.ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍ തുടങ്ങി മൂന്ന് പൊതുമേഖലാ എണ്ണ കമ്പനികള്‍ക്ക് പ്രതിസന്ധിയാകുമെങ്കിലും ജനതാത്പര്യം മുന്‍നിര്‍ത്തി തീരുമാനം എടുക്കുകയായിരുന്നു. കമ്പനികള്‍ക്ക് സര്‍ക്കാര്‍ ധനസഹായം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.