Tuesday, May 14, 2024
indiaNewspolitics

അനില്‍ കെ ആന്റണി ബിജെപി  ദേശീയ വക്താവായി 

ന്യൂഡല്‍ഹി: ബിജെപി ദേശീയ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്ന അനില്‍ കെ ആന്റണിയെ ബിജെപി ദേശീയ വക്താവായി നിയോഗിച്ച് ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ.കോണ്‍ഗ്രസിന്റെ രാജ്യവിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്നാണ് അനില്‍ കെ ആന്റണി കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തുന്നത്. തന്നെ ദേശീയ വക്താവായി നിയോഗിച്ച് ബിജെപി നേതൃത്വത്തിനോടും മുതിര്‍ന്ന കാര്യകര്‍ത്തക്കളോടും നന്ദി അറിയിക്കുന്നു എന്ന് അനില്‍ കെ ആന്റണി പറഞ്ഞു. സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹം നന്ദി പ്രകാശിപ്പിച്ചത്.